നിലമ്പൂര്‍: സെപ്റ്റംബര്‍ 25 ന് ആരംഭിക്കുന്ന പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ടൈം ടേബിള്‍ തയാറാക്കിയതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചതായി അധ്യാപക സംഘടനകള്‍. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരേ ദിവസം ബുദ്ധിമുട്ടുള്ള വിഷയങ്ങളാണ് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി ക്രമീകരിച്ചിരിക്കുന്നതെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ ടൈംടേബിള്‍ പ്രകാരം സെപ്റ്റംബര്‍ 29ന് വെള്ളിയാഴ്ച രാവിലെ ഇംഗ്ലീഷും ഉച്ചക്ക് ശേഷം ഫിസിക്‌സ്, ഇക്കണോമിക്‌സ് പരീക്ഷകളുമാണ്. ഒന്നാം വര്‍ഷ ഫലം വന്നപ്പോള്‍ മാര്‍ക്കു കുറഞ്ഞ ഈ വിഷയങ്ങളിലാണ് ഏറ്റവുമധികം കുട്ടികള്‍ പരീക്ഷ എഴുതുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ഉപഭാഷ ഉള്‍പ്പെടെയുള്ള താരതമ്യേന എളുപ്പമുള്ള പരീക്ഷകള്‍ നടത്തിയായിരുന്നു ടൈംടേബിള്‍ ക്രമികരിച്ചിരുന്നത്.
മാര്‍ക്ക് മെച്ചപ്പെടുത്താനുള്ള ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ അശാസ്ത്രീയ ടൈംടേബിള്‍ കുട്ടികള്‍ക്ക് ദുരിതമാണ് ഉണ്ടാക്കുകയെന്നും അതിനാല്‍ ഇത് പുനഃക്രമീകരിക്കണമെന്ന ആവശ്യമാണ് അധ്യാപക സംഘടനകള്‍ ഉയര്‍ത്തുന്നത്. ഇംപ്രൂവ്‌മെന്റ് പരീക്ഷയെ പ്രഹസനമാക്കുന്ന ടൈംടേബിള്‍ പുനഃകമീകരിക്കാന്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (എച്ച്.എസ്.എസ്.ടി.എ) സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ എം ജോര്‍ജ് ആവശ്യപ്പെട്ടു.
Comments are closed for this post.