2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ലോകനന്മക്കായി പ്രതിജ്ഞയെടുക്കുക: സാദിഖലി തങ്ങൾ

ലോകനന്മക്കായി പ്രതിജ്ഞയെടുക്കുക: സാദിഖലി തങ്ങൾ
മലപ്പുറം • വ്രതാനുഷ്ഠാനം കൊണ്ട് കൈവരിച്ച ആത്മശുദ്ധിയുടെ ആഘോഷമാണ് ഇദുൽ ഫിത്വർ എന്നും ഈ ദിനത്തിൽ സ്‌നേഹവും സാഹോദര്യവും കൊണ്ട് വിരുന്നൂട്ടണമെന്നും മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
സർവവും സ്രഷ്ടാവിലേക്ക് സമർപ്പിച്ച് കളങ്കരഹിതമായി ജീവിച്ച ഒരുമാസത്തിന്റെ പൂർത്തീകരണ വേളയിൽ ലോകനന്മക്കായും സമാധാനത്തിനായും നാം പ്രതിജ്ഞ പുതുക്കണം. ദുരിതജീവിതം നയിക്കുന്നവർക്കും പ്രയാസമനുഭവിക്കുന്നവർക്കും സാന്ത്വനമാകാനും വേദനിക്കുന്നവരുടെ കണ്ണീരൊപ്പാനും മുന്നോട്ടുവന്നാണ് സ്രഷ്ടാവിനോട് നന്ദി കാണിക്കേണ്ടത്. ആഘോഷങ്ങളിൽ നമ്മിലേക്ക് തന്നെ ചുരുങ്ങുന്നതിന് പകരം അല്ലാഹുവിന്റെ പ്രീതിക്കായും സമൂഹത്തിനുവേണ്ടിയും വിശാലമാകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Pledge for the good of the world: Sadikhali Thangal


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.