കൊച്ചി: രാഹുല്‍ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര സമാധാനപരമായിട്ടാണ് കടന്ന് പോവുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. യാത്ര ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന സ്വകാര്യ ഹരജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
ആരോപണം തെളിയിക്കാന്‍ ഉതകുന്ന രേഖകള്‍ ഹാജരാക്കുന്നതില്‍ ഹരജിക്കാര്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് ഹരജി തള്ളിയത്.
ജോഡോ യാത്ര എറണാകുളം ജില്ലയില്‍ പ്രവേശിച്ച ഉടനെ ആയിരുന്നു ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ സ്വകാര്യ ഹരജിയെത്തിയത്. അഭിഭാഷകനായ കെ വിജയനാണ് ഹൈക്കോടതിയെ സമീപിച്ചത്. സുരക്ഷയ്ക്കായി നിയോഗിക്കുന്ന പൊലിസുകാരുടെ ചെലവ് സംഘാടകരില്‍ നിന്ന് ഈടാക്കണമെന്നും രാഹുല്‍ ഗാന്ധിയെയും കെ.പി.സി.സി പ്രസിഡന്റിനെയും ഉള്‍പ്പെടെ എതിര്‍കക്ഷികളാക്കി സമര്‍പ്പിച്ച ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു.
യാത്രയില്‍ നിയമലംഘനമുണ്ടായ ഇടത്തെല്ലാം കേസെടുത്തിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉണ്ടാവുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
Comments are closed for this post.