2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഡാറ്റകള്‍ ഹാക്ക് ചെയ്യുന്നു, പോളിസി വിരുദ്ധ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിട്ട് പ്ലേ സ്റ്റോര്‍, നീക്കിയത് 3,500 ആപ്പുകള്‍

പോളിസി വിരുദ്ധ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിട്ട് പ്ലേ സ്റ്റോര്‍

പോളിസി വിരുദ്ധ ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിട്ട് പ്ലേ സ്റ്റോര്‍

പോളിസിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ലോണ്‍ ആപ്പുകള്‍ നീക്കി ഗൂഗിള്‍. പ്ലേ സ്റ്റോറില്‍ നിന്ന് 3,500 ലോണ്‍ ആപ്പുകളെയാണ് നീക്കം ചെയ്തത്. ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ അനുവാദമില്ലാതെ കോണ്ടാക്ടുകളും ഫോട്ടോകളും ചോര്‍ത്തുന്നുണ്ടെന്ന് ഗൂഗിള്‍ കണ്ടെത്തി.

പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ക്ക് ഉപയോക്താക്കളുടെ ഫോട്ടോ, കോണ്ടാക്ട് തുടങ്ങിയ സെന്‍സിറ്റീവ് ഡേറ്റകള്‍ പ്രാപ്യമല്ലാതാക്കാന്‍ ഗൂഗിള്‍ തങ്ങളുടെ ലോണ്‍ പോളിസി പുതുക്കിയിട്ടുണ്ട്. വ്യാജ ലോണ്‍ ആപ്പുകളിലൂടെ പണം തട്ടിയെടുത്ത 14 പേരെ മുംബൈ സൈബര്‍ പൊലീസ് പിടികൂടിയതിന് പിന്നാലെയാണ് നടപടി. നിരവധി പേരില്‍ നിന്നായി തട്ടിയെടുത്ത 350 കോടി രൂപ ക്രിപ്‌റ്റോകറന്‍സിയാക്കി മാറ്റി വിദേശത്ത കടത്തുകയാണ് തട്ടിപ്പുകാര്‍ ചെയ്തത്.

2021 നും മാര്‍ച്ച് 31, 2023 നും മധ്യേ മുംബൈ പൊലിസ് 176 വ്യാജ ലോണ്‍ തട്ടിപ്പ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളിലായി 70 അറസ്റ്റുകളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ ഇത്തരം തട്ടിപ്പുകള്‍ നേരിടാന്‍ പേഴ്‌സണല്‍ ലോണ്‍ ആപ്പുകള്‍ക്ക് പുതിയ ലൈസന്‍സ് മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ശിച്ചിരിക്കുകയാണ് ഗൂഗിള്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.