കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഹോം ഗ്രൗണ്ടിലും തോല്‍വി. നിലവിലെ ചാംപ്യന്മാാരായ ഹൈദരാബാദ് എഫ്‌സിയോട് എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടത്. ബോര്‍ജ ഹെരേയാണ് ഹൈദരാബാദിന്റെ ഗോള്‍ നേടിയത്.
പ്രാഥമിക ലീഗിലെ അവസാന മത്സരമായിരുന്നു ഇത്. അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സെങ്കിലും പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നു. 20 മത്സരങ്ങളില്‍ 31 പോയിന്റാണ് ബ്ലാസ്‌റ്റേഴ്‌സിന്. ഇത്രയും മത്സരങ്ങളില്‍ 42 പോയിന്റുള്ള ഹൈദാബാദ് രണ്ടാം സ്ഥാനത്താണ്.
കിട്ടിയ അവസരങ്ങള്‍ മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. 29ാം മിനിറ്റില്‍ ഹാളിചരണ്‍ നര്‍സാരിയുടെ അസിസ്റ്റിലാണ് ഹെരേര ഗോള്‍ നേടുന്നത്. മധ്യവരയ്ക്കടുത്ത് നിന്ന് ജെസ്സല്‍ കര്‍ണൈരോയില്‍ നിന്ന് പന്ത് തട്ടിയെടുത്ത മുഹമ്മദ് യാസിര്‍ മുന്‍ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഹാളിചരണ് മറിച്ചുനല്‍കി. ഇടത് വിങിലൂടെ പന്തുമായി മുന്നേറിയ ഹാളിചരണ്‍, ഹെരേരയ്ക്ക് നല്‍കി. താരത്തിന്റെ ഇടങ്കാലന്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ കീപ്പറെ കീഴ്‌പ്പെടുത്തി വലയിലേക്കെത്തി.
Comments are closed for this post.