ഹോട്ടലുകളിൽ പ്രത്യേകം ഐസൊലേഷൻ കേന്ദ്രങ്ങൾ
മക്ക: വിശുദ്ധ ഉംറ കർമ്മം ഞായറാഴ്ച്ച പുനഃരാരംഭിക്കാനിരിക്കെ ആരോഗ്യ, സുരക്ഷ മുൻകരുതൽ വിലയിരുത്തി അധികൃതർ. ഇരു ഹറം കാര്യാലയ വകുപ്പിന്റെ നേതൃത്വത്തിലാണ് മക്കയിൽ യോഗം ചേർന്ന് സ്ഥിഗതികൾ വിലയിരുത്തിയത്. ഇരു ഹറാം കാര്യാലയ വകുപ്പ് പ്ലാനിങ് ആൻഡ് ഡെവലപിങ് അണ്ടർ സിക്രട്ടറി നായിഫ് അൽ മത്റഫിയുടെ മേൽനോട്ടത്തിൽ നടന്ന യോഗത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ തീർത്ഥാടനം സുഖമമായി നടപ്പിലാക്കുന്നതിൽ കൊവിഡ് പ്രോട്ടോകോൾ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചയായി. അതേസമയം, ഉംറ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യത്തിനായി മത്വാഫ് ത്വവാഫ് കർമം നിർവഹിക്കുന്നവർക്കു മാത്രമായി നീക്കിവെക്കാൻ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നിർദേശിച്ചു.
വിർച്വൽ മാർഗ്ഗത്തിൽ ഉംറ തീർത്ഥാടനം ഒരുക്കിയാണ് ഒരുക്കങ്ങളും ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയത്. ഹറംകാര്യ വകുപ്പ് മേധാവിയും ഹറംകാര്യ വകുപ്പ് അണ്ടർ സെക്രട്ടറിമാരും ഹറംകാര്യ വകുപ്പിനു കീഴിലെ വിവിധ ഏജൻസി മേധാവികളും പങ്കെടുത്ത ചടങ്ങിൽ തീർഥാടകർ ഹറമിൽ പ്രവേശിക്കുന്നതും ഉംറ കർമം നിർവഹിക്കുന്നതും ഹറമിൽ നിന്ന് പുറത്തു പോകുന്നതും ഹറമിൽ സേവനമനുഷ്ഠിക്കുന്ന ശുചീകരണ തൊഴിലാളികൾ അടക്കമുള്ളവരുടെ പങ്കാളിത്തത്തോടെ വിർച്വൽ രീതിയിൽ പരീക്ഷിച്ചാണ് വിലയിരുത്തിയത്.
മത്വാഫിൽ നിന്നും കാര്പെറ്റുകൾ നീക്കം ചെയ്യുകയും സംസം ബോട്ടിലുകൾ അണുവിമുക്തമാക്കി തീർഥാടകർക്കിടയിൽ വിതരണം ചെയ്യുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്‌തിട്ടുണ്ട്. പ്രവേശനത്തിനും പുറത്ത് പോകുന്നതിനും ആൾക്കൂട്ട നിയന്ത്രണത്തിനും വിവിധ വകുപ്പുകളുമായി സഹകരിച്ച് മാസ്റ്റർ പ്ലാനുകൾ ആവിഷ്‌കരിച്ചിട്ടുണ്ട്. മക്കയിൽ തങ്ങാൻ ആഗ്രഹിക്കുന്ന തീർഥാടകരെ സ്വീകരിക്കുന്ന ഹോട്ടലുകളിൽ മുൻകരുതൽ നടപടികൾ പാലിക്കുന്നുണ്ടെന്ന് ഹജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ടൂറിസം മന്ത്രാലയവും സംയുക്തമായാണ് ഉറപ്പ് വരുത്തുക.
രോഗബാധ സംശയിക്കുന്നവരെ മാറ്റുന്നതിനായി മാറ്റുന്നതിന് എല്ലാ ഹോട്ടലുകളിലും പത്തിൽ കുറയാത്ത ഐസൊലേഷൻ മുറികൾ പ്രത്യേകം നീക്കിവെച്ചിട്ടുണ്ടെന്ന്. നാലാം തിയ്യതി ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽപ്രതിദിനം ആറായിരം പേർക്കാണ് അനുമതി നൽകുക.ഇത് തന്നെ അഞ്ഞൂറ് പേരടങ്ങുന്ന സംഘങ്ങളാക്കി തിരിച്ചായിരിക്കും അനുവാദം നൽകുക.
Comments are closed for this post.