
സാവോ പോളോ: കടുത്ത അന്താരാഷ്ട്ര സമ്മര്ദങ്ങള്ക്കൊടിവില് ആമസോണ്‍ കാട്ടിലെ തീ അണയ്ക്കാന്‍ ബ്രസീല്‍ സൈന്യം നടപടി തുടങ്ങി. റോണ്‍ഡോണിയ സംസ്ഥാന ഭാഗങ്ങളിലെ കാടുകളില്‍ ബ്രസീലിയന്‍ യുദ്ധവിമാനങ്ങള്‍ വെള്ളം ചീറ്റിയാണ് തീ അണയ്ക്കാന്‍ ശ്രമം നടത്തുന്നത്.
തീ പിടുത്തം വ്യാപിച്ച ഏഴു സംസ്ഥാനങ്ങളിലേക്ക് സൈനികരെ അയച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ മഴക്കാടിന് തീപിടിച്ച് 20 ദിവസങ്ങള്‍ പിന്നിട്ടപ്പോഴാണ് പ്രസിഡന്റ് ജയര്‍ ബോള്‍സാനാരോ നടപടിയെടുത്തത്. വ്യാപാര ഉപരോധ ഭീഷണി അടക്കം ലോക രാജ്യങ്ങളില്‍ നിന്ന് കടുത്ത സമ്മര്മുണ്ടായതോടെയാണ് അദ്ദേഹം ഇടപെട്ടത്.
വിമാനങ്ങളില്‍ വെള്ളം ചീറ്റുന്നതിനു പുറമെ, സൈനികര്‍ നേരിട്ടും തീ അണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വെള്ളം ചീറ്റിയും മറ്റുമാണ് ഈ പ്രവൃത്തിയും നടക്കുന്നത്.
ഓഗസ്റ്റ് 24 വരെ 80,000 തീ പിടുത്തങ്ങളാണ് ആമസോണ്‍ കാട്ടില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2013 ന് ശേഷം ഏറ്റവും കൂടിയ എണ്ണമാണിത്.