2023 October 02 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മുംബൈ വിമാനത്താവളത്തില്‍ വിമാനം തെന്നിമറിഞ്ഞ് തീ പിടിച്ചു; 3 പേര്‍ക്ക് പരിക്ക്, VIDEO

മുംബൈ വിമാനത്താവളത്തില്‍ വിമാനം തെന്നിമറിഞ്ഞ് തീ പിടിച്ചു; 3 പേര്‍ക്ക് പരിക്ക്

മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തെന്നിമറിഞ്ഞ് തീ പിടിച്ചു. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉടന്‍ തന്നെ തീ അണയ്ക്കാന്‍ സാധിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടമുണ്ടായത്. രണ്ട് ജീവനക്കാര്‍ അടക്കം 8 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിശാഖപട്ടണത്തില്‍ നിന്നെത്തിയ ലിയര്‍ജെറ്റ് 45 എന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലെ എല്ലാ പ്രവര്‍ത്തനങ്ങളും താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് വിമാനത്താവളത്തില്‍ വഴുക്കലുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.