2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

പറക്കാനൊരുങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സിന് തീപിടിച്ചു; ആളപായമില്ല

ചിക്കാഗോ: യാത്രക്കാരുമായി പറക്കാനൊരുങ്ങിയ അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിന് തീപിടിച്ചു. ചിക്കാഗോയിലെ ഒഹേര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. 161 യാത്രക്കാരുമായി മിയാമിയിലേക്ക് പുറപ്പെടാന്‍ ഒരുങ്ങിയ ബോയിംഗ് 767 വിമാനത്തിനാണ് തീപിടിച്ചത്. 9 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു.

അപകടത്തില്‍ ആളപായമില്ല. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്ന് അധികൃതര്‍ അറിയിച്ചു.എമര്‍ജന്‍സി വാതിലുകളിലൂടെ പെട്ടന്ന് തന്നെ മുഴുവന്‍ യാത്രക്കാരെയും പുറത്തെത്തിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പ്രദേശിക സമയം ഉച്ചയ്ക്ക് 2.35നാണ് സംഭവം.  യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ മിയാമിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News