2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

പി.കെ ഫിറോസിനെ അറസ്റ്റ്; സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തത് സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് വി.ഡി സതീശന്‍. അധികാരത്തിന്റെ ഹുങ്ക് കാട്ടി ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താമെന്നും നേതാക്കളെ ജയിലിലടക്കാമെന്നും കരുതേണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കേരളത്തില്‍ ഏറ്റവും അധികം അക്രമ സമരങ്ങളും അനാവശ്യ സമരങ്ങളും നടത്തിയിട്ടുള്ളത് സി.പി.എമ്മും പോഷക സംഘടനകളുമാണെന്നും അങ്ങനെയുള്ളവര്‍ക്ക് ഇപ്പോള്‍ സമരമെന്ന് കേള്‍ക്കുമ്പോള്‍ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്നും വി.ഡി സതീശന്‍ ചോദിച്ചു. തെറ്റായ നയങ്ങള്‍ക്കെതിരെ ഇനിയും പ്രതിഷേധിക്കുമെന്ന് പറഞ്ഞ സതീശന്‍ ജനകീയ സമരങ്ങളുടെ മുന്‍ നിരയില്‍ കേരളത്തിലെ പ്രതിപക്ഷം ഉണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.