2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദം; പി.ജെ. വിന്‍സെന്റ് അവധിയില്‍ പ്രവേശിക്കും

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ചോദ്യപേപ്പര്‍ ആവര്‍ത്തന വിവാദത്തില്‍ പരീക്ഷ കണ്‍ട്രോളര്‍ പി.ജെ. വിന്‍സെന്റ് അവധിയിലേക്ക്. നേരത്തെ വിന്‍സെന്റ് രാജി സന്നദ്ധത അറിയിച്ചിരുന്നു. പരീക്ഷ നടത്തിപ്പിലെ ഗുരുതര പിഴവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടായിരുന്നു രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചത്.

എന്നാല്‍ പി.ജെ. വിന്‍സെന്റ് അവധിയില്‍ പ്രവേശിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഈ മാസം 28 മുതല്‍ എട്ട് ദിവസത്തേക്കാണ് അവധിയില്‍ പ്രവേശിക്കുക.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി നടന്ന കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് അവധിയില്‍ പോകുന്ന കാര്യത്തില്‍ തീരുമാനമായത്.

   

അതേസമയം, ബിരുദ പരീക്ഷയില്‍ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവത്തെക്കുറിച്ച് രണ്ടംഗസമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

മൂന്നാം വര്‍ഷ ബോട്ടണി പരീക്ഷയുടെ ആള്‍ഗേ ആന്റ് ബ്രയോഫൈറ്റസ് ചോദ്യ പേപ്പറുകളാണ് ആവര്‍ത്തിച്ചിരുന്നത്. 2020ല്‍ നടത്തിയ പരീക്ഷയില്‍ നിന്നുള്ള 95 ശതമാനം ചോദ്യങ്ങളും ആവര്‍ത്തിച്ചെന്നാണ് പരാതിയുയര്‍ന്നത്. ഏപ്രില്‍ 21നായിരുന്നു പരീക്ഷ നടന്നത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.