തിരുവനന്തപുരം: ആറ്റിങ്ങലില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പിങ്ക് പൊലിസ് എട്ടുവയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ നടത്തിയ സംഭവത്തില്‍ ക്ഷമ ചോദിച്ച് പിങ്ക് പൊലിസ് ഉദ്യോഗസ്ഥ. പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ അറിയിച്ചു.
മൂന്നു കുട്ടികളുണ്ടെന്നും കുടുംബത്തിന്റെ സംരക്ഷണച്ചുമതല തനിക്കാണെന്നും ഉദ്യോഗസ്ഥ അറിയിച്ചു. ക്ഷമാപണം സ്വാഗതം ചെയ്ത കോടതി സ്വീകരിക്കണോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്നും പറഞ്ഞു. എന്നാല്‍ പൊലീസുകാരിയുടെ ക്ഷമാപണം സ്വീകരിക്കില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
നഷ്ടപരിഹാരം ആവശ്യപ്പെട്ടുളള കേസുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
Comments are closed for this post.