കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം മാത്രം വിചാരിച്ചാല്‍ പദ്ധതി നടപ്പാക്കാനാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പദ്ധതിയോട് അനുകൂലമായി പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവിയില്‍ സില്‍വര്‍ലൈനിന് അംഗീകാരം തരുന്ന ഒരു കാലമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.
കഴിഞ്ഞമാസം ലോക കേരളസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തില്‍ സര്‍വതല സ്പര്‍ശിയായ വികസനമാണ് വേണ്ടതെന്നും നഗരവല്‍ക്കരണം ഏറ്റവും വേഗത്തില്‍ പൂര്‍ത്തിയാക്കിയ നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതിയുമായി തല്‍ക്കാലം മുന്നോട്ടില്ലെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.
Comments are closed for this post.