തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനക്ക് അരങ്ങൊരുങ്ങുന്നതായി സൂചന. വന്‍ അഴിച്ചു പണിയാണ് നടക്കുകയെന്നാണ് വിവരം. പുതി മന്ത്രിമാരെ ഉള്‍പെടുത്തുന്നതിനോടൊപ്പം നിലവിലെ മന്ത്രിമാരില്‍ ചിലരുടെ വകുപ്പുകളില്‍ മാറ്റം വരാനും സാധ്യതയുണ്ട്.
വിവാദങ്ങള്‍ക്കിടെ ഗണേഷ് കുമാര്‍ മന്ത്രിയാവുമെന്ന് റിപ്പോര്‍ട്ടുണ്ട്. വനംവകുപ്പാണ് ഗണേഷ് കുമാറിന് നല്‍കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷംസീര്‍ മന്ത്രിയാവുമെന്നും വീണാ ജോര്‍ജ്ജ് സ്പീക്കറാവുമെന്നും സൂചനയുണ്ട്. ഷംസീറിനെ ആരോഗ്യമന്ത്രിയാക്കാനും ആലോചനയുണ്ട്. ഗതാഗതം എ.കെ ശശീന്ദ്രന് നല്‍കുമെന്നും സൂചനയുണ്ട്. ആന്റണി രാജുവും അഹമദ് ദേവര്‍ കോവിലും ഒഴിയും.
അതിനിടെ ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതില്‍ സി.പി.എമ്മില്‍ ഭിന്നതയുടണെന്നും റിപ്പോര്‍ട്ടുണ്ട്. സി.പിം മന്ത്രിമാരിലും മാറ്റമുണ്ടായേക്കും. പുനഃസംഘടന നവംബറില്‍ നടക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് സംസ്ഥാന മന്ത്രിസഭയില്‍ അഴിച്ചുപണി നടക്കുന്നത്.
Comments are closed for this post.