2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പിണറായി വിജയന്‍ ഒരു ‘കൊവിഡിയറ്റ്’: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് വി.മുരളീധരന്‍

ന്യൂഡല്‍ഹി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്ന വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. പിണറായി വിജയന്‍ ഒരു കൊവിഡിയറ്റ് ആണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന മുഖ്യമന്ത്രിയെ വിവരിക്കാന്‍ മറ്റൊരു വാക്കില്ലെന്നും വി.മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

മുന്‍പ് വാര്‍ത്താസമ്മേളനത്തിലും മുഖ്യമന്ത്രി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയെന്ന് ആരോപിച്ചിരുന്നു. മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത് ആംബുലന്‍സില്ല. രോഗമുക്തനായി ആശുപത്രി വിടുമ്പോഴും മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ പാലിച്ചിരുന്നില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡ് സ്ഥിരീകരിക്കുന്ന ദിവസം മുതല്‍ 10ആം ദിവസമാണ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് സ്ഥിരീകരിക്കേണ്ടത്. അങ്ങനെയിരിക്കെ, ആറാം ദിവസമാണ് ടെസ്റ്റ് നടത്തി പിണറായി വിജയന്‍ ആശുപത്രി വിട്ടത്. അതല്ല, മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ പറയുന്നതു പോലെ നാലാം തിയതി അദ്ദേഹത്തിനു കൊവിഡ് സ്ഥിരീകരിച്ചിരുന്നു എങ്കില്‍ ഇന്നലത്തേക്ക് 10 ദിവസമായി. നാലാം തിയതി ബാധിച്ചിരുന്നു എങ്കില്‍ അന്ന് പതിനായിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് വാഹനറാലി നടത്തിയത് കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനമല്ലേ?”- മുരളീധരന്‍ ചോദിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.