കണ്ണൂര്‍: സഹകരണ മേഖലയിലെ പണം നഷ്ടമാകുമെന്ന ആശങ്ക ആര്‍ക്കും വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ മേഖലയെ ശ്വാസം മുട്ടിക്കാനുള്ള ശ്രമം നടക്കുകയാണെന്നും നാട് പൂര്‍ണമായി വിശ്വാസം അര്‍പ്പിച്ച മേഖലയാണ് സഹകരണ മേഖലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സി.പി.എം മാവിലായി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സഹകരണ മേഖലയെ തകര്‍ക്കാമെന്ന് ആരും കരുതണ്ട. നിക്ഷേപിച്ച ഒരു ചില്ലിക്കാശ് പോലും ആര്‍ക്കും നഷ്ടപ്പെടില്ല. അക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ നിക്ഷേപകര്‍ക്ക് ഉറപ്പ് നല്‍കുന്നു. ഇവിടുത്തെ നിക്ഷേപങ്ങള്‍ ചില മള്‍ട്ടി നാഷണല്‍ കമ്പനികളിലേക്ക് വലിക്കാന്‍ ശ്രമം നടക്കുന്നു. അതില്‍ ആരും വീണ് പോകരുതെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കി. പുതിയ നീക്കങ്ങള്‍ സഹകരണ മേഖലയെ തകര്‍ക്കാന്‍, അത് വെറും വ്യാമോഹം മാത്രമാണ്,’ മുഖ്യമന്ത്രി പറഞ്ഞു.
നവംബര്‍ ഒന്ന് മുതല്‍ 7 വരെ കേരളീയം എന്ന പേരില്‍ തിരുവനന്തപുരത്ത് പരിപാടി സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ ഈ പരിപാടിക്ക് എത്തുമെന്നും പറഞ്ഞു.
Comments are closed for this post.