കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരേ വീണ്ടും കെ.സുധാകരന്‍ എം.പിയുടെ പരിഹാസം. മുഖ്യമന്ത്രിയുടെ പിതാവിനെതിരേയാണ് പരിഹാസം. പിണറായി വിജയന്റെ പിതാവ് പിണറായിയിലെ കള്ളുഷാപ്പില്‍ കള്ളുകുടിച്ചു നടക്കുകയായിരുന്നെവെന്ന് സുധാകരന്‍ പറഞ്ഞു.
കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ചടങ്ങിലായിരുന്നു സുധാകരന്റെ പരാമര്‍ശം.
മുല്ലപ്പള്ളിയുടെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലന്‍ ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോള്‍ പിണറായി വിജയന്റെ ചെത്തുകാരന്‍ കോരേട്ടന്‍ പിണറായിയില്‍ കള്ളും കുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാരാ നടക്കുകയായിരുന്നുവെന്നാണ് സുധാകരന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ സദസ്സ് കൂവിവിളിക്കുകയും കരഘോഷം മുഴക്കുകയും ചെയ്യുന്നുണ്ട്.
Comments are closed for this post.