2020 October 24 Saturday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഊണ് മാത്രമല്ല, വാഴയിലയില്‍ ഐസ്‌ക്രീമും വിളമ്പാമല്ലോ!!!… വൈറലായി ചിത്രം

ഐസ്‌ക്രീം ഇഷ്ടമല്ലാത്തവര്‍ നമുക്കിടയില്‍ കുറവായിരിക്കും. പല ഫ്‌ളേവറുകളില്‍ പല രൂപത്തില്‍ ഐസ്‌ക്രീമുകള്‍ നമുക്കുമുന്നില്‍ എത്താറുണ്ട്. എന്നാല്‍ ഇവിടെ ഒരു ചിത്രത്തില്‍ ഐസ്‌ക്രീമല്ല, അത് വിളമ്പിയിരിക്കുന്ന വാഴയില കപ്പാണ് ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.

വാഴയില എന്ന് കേള്‍ക്കുമ്പോള്‍ മലയാളിയ്ക്ക് സദ്യയാവും ആദ്യം മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ വാഴയിലയില്‍ ഐസ്‌ക്രീമും വിളമ്പാമെന്നാണ് ചിത്രം പറയുന്നത്.

നോര്‍വേയിലെ മുന്‍ പരിസ്ഥിതി മന്ത്രിയും മുന്‍ യു.എന്‍.ഇ.പി എക്‌സിക്യൂട്ടീവ് ഡയറക്ടറുമായഎറിക് സൊലെയിം ആണ് വ്യത്യസ്തമായ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു വാഴയില കപ്പുപോലെയാക്കി, അതില്‍ സ്‌ട്രോബറി ഐസ്‌ക്രീം നിറച്ചിരിക്കുന്നതാണ് ചിത്രത്തില്‍. ഒപ്പം മുളകൊണ്ടുള്ള സ്പൂണും ഉണ്ട്.

ഈ ചിത്രം ഇന്ത്യയില്‍ നിന്നാണെന്നും നമ്മള്‍ കരുതുന്നത്ര പ്ലാസ്റ്റിക് സത്യത്തില്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കുന്നതാണ് ചിത്രമെന്നും അടിക്കുറിപ്പായി എറിക് പറയുന്നു. ചെറുതാണെങ്കിലും പ്ലാസ്റ്റിക്കിനെ തുരത്താനുള്ള വലിയ ശ്രമം എന്നു പറഞ്ഞ് പലരും ചിത്രം പങ്കുവെച്ചിട്ടുണ്ട്.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News