2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

അതും ഫോട്ടോഷോപ്പ്; ‘ലോകകപ്പ് കിറ്റിലും മോദിയുടെ ചിത്രം’; പ്രചരിക്കുന്നത് വ്യാജമായി ഉണ്ടാക്കിയത്

 

ന്യൂഡൽഹി: ഖത്തർ ലോകകപ്പിൽ സംഘാടകർ ഔദ്യോഗികമായി പുറത്തിറക്കിയ കിറ്റിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും ഉണ്ടെന്നുള്ള സംഘ്പരിവാർ പ്രചാരണം വ്യാജം. ബി.ജെ.പി മുംബൈ മൈനോരിറ്റി മോർച്ച പ്രസിഡന്റും കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിന് കീഴിലുള്ള വഖഫ് ഡവലപ്‌മെന്റ് കമ്മിറ്റി ചെയർമാനുമായ വസീം ആർ. ഖാനാണ് ഇതുസംബന്ധിച്ച അവകാശവാദം ആദ്യം ഉന്നയിച്ചത്.

‘എന്റെ പി.എം, എന്റെ അഭിമാനം’ എന്ന കുറിപ്പോടെ പ്രധാനമന്ത്രിയുടെ ഓഫീസിനെ ടാഗ് ചെയ്തായിരുന്നു വസീമിന്റെ ട്വീറ്റ്. ഖത്തറിലെ ലോകകപ്പ് സ്‌റ്റേഡിയത്തിന്റെ ഗാലറിയിൽ നിന്ന് ഒരാൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന കിറ്റിന്റെ ചിത്രത്തിൽ മോദിയുടെ ചിത്രം കൃത്രിമമായി ഉണ്ടാക്കിയാണ് വസീം ട്വീറ്റ് ചെയ്തത്. ചിത്രത്തിൽ മോദിയുടെ ചിത്രവും അടിക്കുറിപ്പും വ്യാജമായി ചേർക്കുകയായിരുന്നു.

സംഭവം വ്യാജമാണെന്ന് കണ്ടെത്തി വസ്തുത പരിശോധന വെബ്‌സൈറ്റായ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ ആണ് ചിത്രം വ്യജമായി ഉണ്ടാക്കിയതാണെന്ന് വ്യക്തമാക്കിയത്. ചിത്രത്തിന്റെ വ്യാജ പതിപ്പും യഥാർത്ഥ ചിത്രവും ട്വിറ്ററിൽ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു.

Photoshopped image of Modi in a gift bag provided at the opening ceremony of the FIFA World Cup in Qatar


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.