2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഇടപാട് നടത്താന്‍ ഇനി പിന്‍നമ്പര്‍ വേണ്ട, യു.പി.ഐ ലൈറ്റുമായി ഫോണ്‍ പേ, പക്ഷേ ഇക്കാര്യമറിയണം

ഇടപാട് നടത്താന്‍ ഇനി പിന്‍നമ്പര്‍ വേണ്ട, യു.പി.ഐ ലൈറ്റുമായി ഫോണ്‍ പേ, പക്ഷേ ഇക്കാര്യമറിയണം

പിന്‍നമ്പര്‍ നല്‍കാതെ തന്നെ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേയില്‍ ഇടപാട് നടത്താം. പേടിഎമ്മിന് പിന്നാലെ ഫോണ്‍പേയും യു.പി.ഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.

അതേസമയം, 200 രൂപയില്‍ താഴെയുള്ള ഇടപാടുകളാണ് പിന്‍ നമ്പര്‍ നല്‍കാതെ സുഗമമായി നടത്താന്‍ സാധിക്കുക. ഡിവൈസിലെ യുപിഐ ലൈറ്റ് ബാലന്‍സില്‍ നിന്നാണ് തുക ഡെബിറ്റ് ചെയ്യുന്നത്. അതുകൊണ്ട് വേഗത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഉപഭോക്താവിന്റെ ബാങ്കിന്റെ കോര്‍ ബാങ്കിങ് സംവിധാനത്തിലേക്ക് പോകാതെ തന്നെ ഇടപാട് നടത്തുന്നത് കൊണ്ടാണ് വേഗത്തില്‍ പണം കൈമാറാന്‍ സാധിക്കുന്നത്. ഫോണ്‍പേയിലെ യുപിഐ ലൈറ്റ് ഫീച്ചര്‍ എല്ലാ ബാങ്കുകളും സപ്പോര്‍ട്ട് ചെയ്യുന്നത് കൊണ്ട് ഉപഭോക്താവിന് ഏതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു.

ലൈറ്റ് അക്കൗണ്ടില്‍ 2000 രൂപ വരെ ഉപഭോക്താവിന് സൂക്ഷിക്കാന്‍ സാധിക്കും. കെവൈസി ഇല്ലാതെ തന്നെ ലൈറ്റ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യാനും ഉപഭോക്താവിന് കഴിയും എന്നതാണ് മറ്റൊരു പ്രത്യേകത. യുപിഐ ലൈറ്റ് ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി, മെസേജ് ആയി അപ്പപ്പോള്‍ തന്നെ ഇടപാടുകാരെ അറിയിക്കാനും സംവിധാനമുണ്ട്.

   

യുപിഐ ലൈറ്റ് ആക്ടിവേറ്റ് ചെയ്യുന്ന വിധമെങ്ങനെയെന്ന് നോക്കാം.

  • ഫോണ്‍ പേ ആപ്പില്‍ ഹോം സ്‌ക്രീനില്‍ കാണുന്ന യുപിഐ ലൈറ്റില്‍ ക്ലിക്ക് ചെയ്ത് ഇത് ആക്ടിവേറ്റ് ചെയ്യാവുന്നതാണ്
  • യുപിഐ ലൈറ്റില്‍ സൂക്ഷിക്കേണ്ട തുക നല്‍കിയ ശേഷം ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുക്കുക
  • യുപിഐ പിന്‍ നല്‍കുന്നതോടെ ലൈറ്റ് അക്കൗണ്ട് ആക്ടീവ് ആകും

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.