
തിരുവനന്തപുരം:നീറ്റ് പിജി അലോട്ട്മെന്റ് വൈകുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ച് പി.ജി ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി പി.ജി ഡോക്ടര്‍മാര്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് തീരുമാനം. ബുധനാഴ് മുതല്‍ അത്യാഹിത വിഭാഗം ഡ്യൂട്ടികള്‍ ബഹിഷ്കരിക്കാനയിരുന്നു ഡോക്ടര്‍മാര്‍ തീരുമാനിച്ചിരുന്നത്.