
ന്യൂഡല്‍ഹി: പെട്രോളിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) 30 ശതമാനത്തില്‍ നിന്ന് 19.40 ശതമാനമാക്കാന്‍ ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പെട്രോളിന് ലിറ്ററിന് എട്ട് രൂപ കുറയും.
ഡല്‍ഹിയില്‍ നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് 103.97 രൂപയാണ് വില. ഇത് ബുധനാഴ്ച അര്‍ധരാത്രിയോടെ 95 രൂപയിലേക്കെത്തും. മെട്രോ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ധനവില മുംബൈയിലാണ്.
അതേസമയം, തുടര്‍ച്ചയായി 27 ദിവസം ഇന്ധനവില മാറ്റമില്ലാതെ തുടര്‍ന്നു. നേരത്തെ നവംബര്‍ നാലിന് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു.