2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

‘നിന്റെ വില വിമാനമാണല്ലോ.. അല്ല റോക്കറ്റ്’: പെട്രോള്‍ വില കുതിച്ചുയരുന്നു, ഭോപ്പാലില്‍ 100 കടന്നു

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ പെട്രോള്‍ വില 100 രൂപ കടന്നു.

ഡല്‍ഹിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില 25 പൈസ വീതം കൂടി. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 92.05 രൂപയും ഡീസല്‍ വില 82.61 മായി.

തുടരെ വില വര്‍ധിപ്പിച്ചിരുന്ന ഇന്ധനത്തിനു മേല്‍ ഏപ്രില്‍ 15 മുതല്‍ ഒരു ചലനവുമുണ്ടായിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലായിരുന്നു ഇത്. വോട്ടെണ്ണല്‍ കഴിഞ്ഞതിനു പിന്നാലെ ഓരോ ദിനവും ഇന്ധനവില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.