2022 August 16 Tuesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

തീപിടിച്ച് ഇന്ധനവില; കേരളത്തില്‍ പെട്രോള്‍ വില 95 കടന്നു

തിരുവനന്തപുരം: മൂന്നുദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 19 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ കേരളത്തില്‍ പെട്രാള്‍ വില 95 കടന്നു.

തിരുവനന്തപുരത്ത് പെട്രോളിന് 95.2 രൂപയും ഡീസലിന് 90.08 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 93.14 രൂപയും ഡീസലിന് 88.32 രൂപയുമായി.

ഒരു വര്‍ഷത്തിനിടെ ഇന്ധനവിലയില്‍ 20 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില 71 രൂപയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.