ന്യൂഡല്‍ഹി: ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹരജിയില്‍ കേന്ദ്രത്തിനും ഗവര്‍ണര്‍ക്കും സുപ്രിം കോടതി നോട്ടിസ്. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിയ്ക്കും. അന്ന് കോടതിയില്‍ ഉണ്ടാകണമെന്ന് സോളിസിറ്റര്‍ ജനറലിന് നിര്‍ദ്ദേശം നല്‍കി. കേന്ദ്രസര്‍ക്കാര്‍, ഗവര്‍ണര്‍ അടക്കം എല്ലാ എതിര്‍ കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് കേരളം സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി ഇന്നു പരിഗണിക്കവെ കേന്ദ്രത്തിന്റെയോ ഗവര്‍ണറുടേയൊ അഭിഭാഷകര്‍ കോടതിയില്‍ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കേസിലെ രണ്ടും മൂന്നു ം എതിര്‍കക്ഷികള്‍ക്ക് നോട്ടിസ് അയച്ചത്.
വെള്ളിയാഴ്ച്ചയ്ക്ക് മുന്‍പായി ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിയും കേന്ദ്രസര്‍ക്കാരും മറുപടി സത്യവാങ്മൂലം നല്‍കണം. കേസിലെ ഒന്നാം എതിര്‍കക്ഷി ഗവര്‍ണറാണ്. ചീഫ് സെക്രട്ടറിയും പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണനുമാണ് ഹരജിക്കാര്‍.
Comments are closed for this post.