തിരുവനന്തപുരം: പെരുമഴയെ തുടര്‍ന്ന് കേരളം അതീവജാഗ്രതയില്‍. ഇന്നും അതിശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍ക്കുന്നത്. അതേ സമയം ഇന്ന് 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍
എന്നീ ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനു പുറമേ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലകളില്‍ തീവ്ര മഴയുള്ളതിനാലും ഓറഞ്ച് അലേര്‍ട്ട് നിലനില്‍ക്കുന്നതിനാലും പ്രഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അങ്കണ്‍വാടികള്‍ക്കും മദ്‌റസകള്‍ക്കും അവധി ബാധകമാണ്. അതേ സമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. മലപ്പുറത്ത് പൊന്നാനി താലൂക്കിലും അവധി പ്രഖ്യാപിച്ചു. എം.ജി സര്‍വകലാശാല ഇന്നത്തെ എല്ലാ പരീക്ഷകളും മാറ്റി. അതേസമയം, പി.എസ്.സി പരീക്ഷകള്‍ക്ക് മാറ്റമില്ല.
മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും അതീവ ജാഗ്രത തുടരണം എന്നാണ് നിര്‍ദ്ദേശം. ചെറിയ ഉയരത്തില്‍ വീശുന്ന വേഗമേറിയ കാറ്റിനും, ചുരുങ്ങിയ സമയത്തില്‍ കൂടുതല്‍ മഴ പെയ്യിക്കുന്ന കൂറ്റന്‍ മഴമേഘങ്ങള്‍ക്കും സാധ്യത തുടരുകയാണ്. മത്സ്യതൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുത്.
Comments are closed for this post.