തിരുവനന്തപുരം: മനസാക്ഷിയുണ്ടെങ്കില്‍ സംസ്ഥാനത്തെ പെട്രോള്‍ വിലയില്‍ നികുതി കുറച്ച് പത്ത് രൂപയുടെ കുറവ് വരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ജി.എസ്.ടിയില്‍ പെട്രോളിനെ ഉള്‍പ്പെടുത്താന്‍ കേരളം തയ്യാറാണോയെന്ന് ധനമന്ത്രി തോമസ് ഐസക്കും വ്യക്തമാക്കണമെന്നും പെട്രോള്‍ വിലയില്‍ സംസ്ഥാന നികുതിയാണ് കേന്ദ്ര നികുതിയേക്കാള്‍ കൂടുതലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പെട്രോള്‍ വിലവര്‍ധനയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നിയസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സര്‍ക്കാര്‍ കടുംവെട്ട് നിര്‍ത്തണം. ആഴക്കടലില്‍ മേഴ്‌സിക്കുട്ടിയമ്മ നടത്തിയ അഴിമതി ഈ കടുംവെട്ടിന്റെ ഭാഗമാണ്. കേരളത്തില്‍ സര്‍വ്വത്ര അഴിമതിയാണ്. പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് അഴിമതിയെ കുറിച്ച് സംസാരിക്കാനാവില്ല. അഴിമതി കാരണമാണ് അവര്‍ ഭരണത്തില്‍ നിന്ന് പുറത്ത് പോയതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Comments are closed for this post.