തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത അന്യ സംസ്ഥാനപെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പൂപ്പാറയിലെ തേയിലതോട്ടത്തില്‍ വെച്ചായിണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മധ്യപ്രദേശ് സ്വദേശികളായ ഖേം സിംഗ്, മഹേഷ് കുമാര്‍ യാദവ് എന്നിവരെയാണ് രാജാക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്.
ഇരയായ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയപ്പോഴാണ് രണ്ടുപേര്‍ കൂടി ലൈംഗികാതിക്രമം നടത്തിയെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പിന്നാലെ ഇന്നലെ രാത്രി തന്നെ ഇവരെ അറസ്റ്റ് ചെയ്തു. ഒരാള്‍ സ്ഥലത്തെ റൂമില്‍ വെച്ചും മറ്റൊരാള്‍ തേയിലത്തോട്ടത്തില്‍ വെച്ചും പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കേസില്‍ നേരത്തെ ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു.
ഞായറാഴ്ച്ച വൈകുന്നേരമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടി തേയിലത്തോട്ടത്തില്‍ വച്ച് ബലാത്സംഗത്തിനിരയായത്.
Comments are closed for this post.