
ന്യൂഡല്‍ഹി: പെരിയ ഇരട്ടക്കൊല കേസ് അന്വേഷണം സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു. ദീപാവലി അവധിക്ക് ശേഷം കേസ് പരിഗണിക്കും. സി.ബി.ഐയുടെ ആവശ്യം അംഗീകരിച്ചാണ് കേസ് മാറ്റിയത്.
സി.ബി.ഐക്ക് വേണ്ടി കേസില്‍ ഹാജരാകേണ്ടിയിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. എന്നാല്‍ മറ്റൊരു കേസില്‍ തുഷാര്‍ മേത്തയ്ക്കു ഹാജരാകേണ്ടിയിരുന്നതിനാലാണ് കേസ് മാറ്റണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടത്.
ഹരജി വീണ്ടും പരിഗണിക്കുന്നതുവരെ കേരള ഹൈക്കോടതിയിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ നടപടി ഉണ്ടാകരുതെന്ന് സര്‍ക്കാരിന്റെ അഭിഭാഷകന് ആവശ്യപ്പെട്ടു.