2021 March 04 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

 

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. നിലവില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് അപ്പീലില്‍ പറയുന്നു.

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച കേരള പൊലിസിന്റെ പ്രതിപ്പട്ടികയിലുള്ള 14 പേരാണ് സി.ബി.ഐയുടെ എഫ്.ഐ.ആറിലുമുള്ളത്.

സെപ്റ്റംബര്‍ 30ന് ആണ് ഹൈക്കോടതി കേസന്വേഷണം സി.ബി.ഐക്കു കൈമാറിയത്. എന്നാല്‍, കേരള പൊലിസ് സി.ബി.ഐക്കു ഫയലുകള്‍ കൈമാറുകയോ അന്വേഷണം സി.ബി.ഐ ആരംഭിക്കുകയോ ചെയ്തില്ല.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവ് സി.ബി.ഐ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. കേസ് ഫയല്‍ സി.ബി.ഐക്ക് കൈമാറാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. രണ്ടുതവണ കേസ് ഫയല്‍ ആവശ്യപ്പെട്ടിട്ടും കേരള പൊലിസ് മറുപടി നല്‍കിയില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.


 

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.