മലപ്പുറം: പെരിന്തല്‍മണ്ണ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ് കാണാതായ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മലപ്പുറം ജില്ലാ കളക്ടര്‍ അന്വേഷണമാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ കളക്ടര്‍ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ നാല് ഉദ്യോഗസ്ഥരും നോട്ടീസിനുള്ള മറുപടി നല്‍കി. ഉദ്യോഗസ്ഥരുടെ മറുപടിയും നിയമവശങ്ങളും പരിശോധിച്ച് തിങ്കളാഴ്ച്ച ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
കേസ് ഈ മാസം 30 ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്.
പെരിന്തല്‍മണ്ണ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടികളിലൊന്ന് കാണാതാവുകയും നീണ്ട തിരച്ചിലിനൊടുവില്‍ മറ്റൊരിടത്ത് കണ്ടെത്തുകയും ചെയ്തു. ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്. തര്‍ക്കത്തെ തുടര്‍ന്ന് എണ്ണാതെ വെച്ച സ്‌പെഷ്യല്‍ തപാല്‍ വോട്ട് പെട്ടികളില്‍ ഒന്നാണ് പെരിന്തല്‍മണ്ണ ട്രഷറിയില്‍ നിന്ന് കാണാതായത്.
Comments are closed for this post.