കണ്ണൂര്‍: പേരാവൂരില്‍ പിതാവിന് മകന്റെ ക്രൂരമര്‍ദനം. പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദിച്ചത്. മകന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ചുതകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. മാര്‍ട്ടിന്‍ മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്നത് പതിവാണെന്നാണ് വിവരം. വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.വിവരമറിഞ്ഞതോടെ തിങ്കളാഴ്ച രാവിലെ പൊലീസ് സംഘം പാപ്പച്ചന്റെ വീട്ടിലെത്തി. മകന്‍ മാര്‍ട്ടിനെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Comments are closed for this post.