2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വടക്കന്‍ ഗാസയിലേക്ക് ഫലസ്തീനികളെ തിരിച്ചു വരാന്‍ അനുവദിക്കില്ല; അറിയിപ്പുമായി ഇസ്‌റാഈല്‍

ഗാസ: വടക്കന്‍ ഗാസയിലേക്ക് ജനങ്ങളെ തിരിച്ചുവരാന്‍ അനുവദിക്കില്ലെന്ന് അറിയിച്ച് ഇസ്‌റാഈല്‍. പുതിയ ഭരണസംവിധാനം,സുരക്ഷാ ഭദ്രത എന്നിവ ഉറപ്പുവരുത്തിയതിന് ശേഷം മാത്രം പാലായനം ചെയ്തവര്‍ വടക്കന്‍ ഗാസയിലേക്ക് എത്തിയാല്‍ മതിയെന്നാണ് ഇസ്‌റാഈലിന്റെ ഭീഷണി.
അതേസമയം ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിയില്‍ 4,506 കുട്ടികളുള്‍പ്പടെ ആകെ മരണം 11,078 ആയി. ഗസ്സ സിറ്റിയിലെ നാല് ആശുപത്രികള്‍ ഇസ്രായേല്‍ കരസേന വളഞ്ഞിരിക്കുകയാണ്. ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ശിഫ ലക്ഷ്യംവെച്ചാണ് ഇസ്രായേല്‍ നീങ്ങുന്നത്. ആശുപത്രികളെല്ലാം ഒഴിയണമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.

ആശുപത്രിയിലെ സ്ഥിതിഗതികള്‍ ദുരന്തപൂര്‍ണമെന്ന് ശിഫാ മെഡിക്കല്‍ കോംപ്ലക്‌സ് ഡയറക്ടര്‍ അറിയിച്ചു. ഇന്ധനവും കുടിവെള്ളവും ലഭിക്കാന്‍ ലോകം ഒന്നും ചെയ്യുന്നില്ല. നിരവധി രോഗികള്‍ മരണത്തിന്റെ വക്കിലാണെന്നും പരിക്കേറ്റവര്‍ക്ക് കുറഞ്ഞ ചികില്‍സ പോലും നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. നിര്‍ജലീകരണം കാരണം നിത്യവും അര്‍ബുദബാധിതനായ ഒരു കുഞ്ഞു വീതം മരണപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights:people will not be allowed to return to northern gaza israel


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.