2022 January 26 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ബഗ്ദാദിയെ ആക്രമിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ട് പെന്റഗണ്‍

 

വാഷിങ്ടണ്‍: ഐ.എസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദിയെ ആക്രമിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട് പെന്റഗണ്‍. ബഗ്ദാദി ഉണ്ടായിരുന്ന വീടിന് ചുറ്റിലൂടെയും സൈന്യം പ്രവേശിക്കുന്നതും പിന്നീട് പൊട്ടിത്തെറിക്കുന്നതും വീഡിയോയില്‍ കാണാം.

വ്യോമാക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആകാശദൃശ്യങ്ങളാണ് കൂടുതലും. വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ട കെട്ടടങ്ങളും കാണാം. ആക്രമണത്തിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്.

 

 

സൈനികര്‍ പിടികൂടുമെന്നായപ്പോള്‍ വീടിനടിയിലുള്ള തുരങ്കത്തിലൂടെ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയും പിന്നീട് സ്വയം പൊട്ടിത്തെറിച്ച് മരിക്കുകയുമായിരുന്നു ബഗ്ദാദിയെന്നാണ് ട്രംപ് പറഞ്ഞത്. മൂന്നു കുട്ടികളും കൂടെയുണ്ടായിരുന്നുവെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടു കുട്ടികളാണ് ബഗ്ദാദിയുടെ കൂടെ മരിച്ചതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് കമാന്‍ഡര്‍ ജനറല്‍ കെന്നത്ത് പറഞ്ഞു.

ബഗ്ദാദിയുടെ ശരീരം കടലില്‍ മറവുചെയ്‌തെന്നാണ് വിശദീകരണം. ആക്രമണത്തിന് മുന്‍പ് ബഗ്ദാദിയാണെന്ന് ഉറപ്പിക്കാന്‍ ഡി.എന്‍.എ പരിശോധന നടത്തിയിരുന്നുവെന്ന് സിറിയയില്‍ യു.എസിനെ പിന്തുണക്കുന്ന സൈനിക വിഭാഗമായ എസ്.ഡി.എഫ് വെളിപ്പെടുത്തിയിരുന്നു. അടിവസ്ത്രം മോഷ്ടിച്ചെടുത്താണ് ഡി.എന്‍.എ പരിശോധിച്ചത്. 2004 ല്‍ യു.എസ് അധിനിവേശ സമയത്ത് ബഗ്ദാദിയുടെ ഡി.എന്‍.എ സാംപിള്‍ എടുത്തുവച്ചിരുന്നു.


 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.