2021 September 20 Monday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ഗൾഫ് സന്ദർശനത്തിനിടെ സഊദി അറേബ്യയെ ഒഴിവാക്കി അമേരിക്ക, പിന്നാലെ കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് വിശദീകരിച്ച് പെന്റഗൺ മേധാവി

റിയാദ്: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ ഗൾഫ് രാജ്യങ്ങൾ സന്ദർശനം നടത്തിയപ്പോൾ സഊദി കിരീടവകാശിയെ ഒഴിവാക്കിയതിനു പിന്നാലെ വിശദീകരണവുമായി രംഗത്ത്. കഴിഞ്ഞയാഴ്ച ഗൾഫിൽ സന്ദർശനം നടത്തിയപ്പോഴാണ് സഊദി അറേബ്യയെ ഒഴിവാക്കിയത്. സഊദി അറേബ്യ സന്ദർശിച്ചില്ലെങ്കിലും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ കാണുമെന്ന് പ്രതീക്ഷിക്കുന്നതായി പെന്റഗൺ തിങ്കളാഴ്ച പറഞ്ഞു.

ഓഗസ്റ്റ് 15 ന് അഫ്ഗാൻ ഗവൺമെന്റിന്റെ പതനത്തിനും താലിബാൻ കാബൂൾ പിടിച്ചടക്കിയതിനുശേഷവും സ്ഥാപിച്ച കൂറ്റൻ എയർലിഫ്റ്റിനു പിന്തുണ നൽകിയതിന് യുഎസ് സഖ്യകക്ഷികൾക്ക് നന്ദി പറയാനായിരുന്നു ഓസ്റ്റിൻ കഴിഞ്ഞയാഴ്ച ഗൾഫിലേക്ക് എത്തിയിരുന്നത്. എന്നാൽ, അമേരിക്കയുടെ ഗൾഫിലെ ഏറ്റവും അടുത്ത സുഹൃത്തുക്കള സഊദിയിലേക്ക് വരികയോ കിരീടവകാശിയുമായി കൂടിക്കാഴ്ച്ച നടത്തുകയോ ചെയ്തിരുന്നില്ല. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് പെന്റഗൺ വിശദീകരണം. ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവ സന്ദർശിച്ചിരുന്നു. ഷെഡ്യുളിൽ ഉണ്ടായിരുന്നെങ്കിലും അവസാനം സഊദിയെ ഒഴിവാക്കുകയായിരുന്നു.


ചില ഷെഡ്യൂളിംഗ് പ്രശ്നങ്ങൾക്ക് മൂലമാണ് ഈ സന്ദർശനം നടക്കാതിരുന്നത്. എന്നിരുന്നാലും, കിരീടാവകാശിയെ കാണാൻ ഓസ്റ്റിൻ തികച്ചും തയ്യാറാണെന്ന് പെന്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു. അദ്ദേഹം സഊദി അറേബ്യയുടെ പ്രതിരോധ മന്ത്രിയാണ്, ഞങ്ങൾക്ക് സഊദി അറേബ്യയുമായി ശക്തമായ പ്രതിരോധ പങ്കാളിത്തമുണ്ട്, ഇത് പുനഃക്രമീകരിക്കാൻ ഞങ്ങൾക്ക് ഒരു അവസരം ലഭിക്കുമെന്ന് ഞങ്ങൾ പൂർണ്ണമായി പ്രതീക്ഷിക്കുന്നു. അത് മാറ്റിവെച്ചത് എന്നെന്നേക്കുമായി റദ്ദാക്കിയിട്ടില്ല, കിർബി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.