
ബ്രസീലിയ: ആറു വര്‍ഷത്തെ പ്രണയത്തിനുശേഷം ഫുട്ബോള്‍ മാന്ത്രികന് പെലെ മൂന്നാമത്തെ ഭാര്യയായി മാര്‍സ്യ സിബേല ആയോക്കിയെ വിവാഹം ചെയ്തു. 2010 മുതല്‍ ഇവര്‍ പ്രണയത്തിലായിരുന്നു. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
2012 ല്‍ മൊണാകോയില്‍ നടന്ന ഫുട്ബോള്‍ ചടങ്ങിനിടെ 50 കാരിയായ തന്റെ കാമുകിയെ പെല ലോകത്തിനു പരിചയപ്പെടുത്തിയിരുന്നു.
2014 ലോകകപ്പ് മത്സരം വീക്ഷിക്കുന്ന പെലെയും മാര്സ്യയും
പെലെയുടെ ആദ്യഭാര്യയായ റോസിമേരി ചോല്ബിയില് മൂന്നു മക്കളുണ്ട്. 12 വര്‍ഷക്കാലമാണ് ഇവര്‍ ഒന്നിച്ചു ജീവിച്ചത്. പിന്നീട് നടന്ന രണ്ടാം വിവാഹത്തില്‍ രണ്ടു മക്കളുണ്ട്. അസീരിയ നാസ്കിമെന്റോ എന്ന രണ്ടാം ഭാര്യ 14 വര്‍ഷമാണ് ഒന്നിച്ചുകഴിഞ്ഞത്. പിന്നീടാണ് ജപ്പാന്‍കാരിയായ മാര്സ്യയെ കൂടെക്കൂട്ടുന്നത്.