2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

സമാധാന ചര്‍ച്ച തുടരും; ബി.ജെ.പി യോഗത്തിനെത്തിയത് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ച്: വിമര്‍ശനവുമായി മന്ത്രി കൃഷ്ണന്‍ കുട്ടി

   

പാലക്കാട്: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തിലേക്ക് ബി.ജെ.പി നേതാക്കള്‍ വന്നത് ഇറങ്ങിപോകാന്‍ തീരുമാനിച്ചാണെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ചര്‍ച്ച പരാജയമല്ല. സമൂഹത്തിന്റെ പൊതു അഭിപ്രായം ചര്‍ച്ച ചെയ്തു. ഇനിയും ചര്‍ച്ച സംഘടിപ്പിക്കും. ബി.ജെ.പിയെ സഹകരിപ്പിക്കാനല്ല, അക്രമം നടത്തിയവര്‍ക്കെതിരേ ശക്തമായ നടപടിക്കാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

അതേ സമയം സര്‍വകക്ഷി യോഗത്തില്‍ മൂപ്പിളമ തര്‍ക്കമെന്നാണ് ബി.ജെ.പിയുടെ ആരോപണം. പൊലിസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നു. പൊലിസിന്റെ പല നടപടികളിലും തങ്ങള്‍ക്ക് സംശയമുണ്ട്. സഞ്ജിതിന്റെ വിധവയെ അര്‍ധരാത്രിയില്‍ അടക്കം പോയി ചോദ്യം ചെയ്തു പോലിസ് ബുദ്ധിമുട്ടിക്കുകയാണ്. ബി.ജെ.പി സമാധാന ശ്രമങ്ങള്‍ക്ക് എതിരല്ലെന്നും നേതാക്കള്‍ പറഞ്ഞു.
അസേ സമയം സമാധാനശ്രമങ്ങളോട് സഹകരിക്കുമെന്ന് എസ്.ഡി.പി.ഐ നേതൃത്വം വ്യക്തമാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.