2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

പീഡനക്കേസില്‍ പി.സി ജോര്‍ജിന് ജാമ്യം

തിരുവനന്തപുരം: പീഡനശ്രമ പരാതിയില്‍ പി.സി ജോര്‍ജിന് ജാമ്യം. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിലെ 404 നമ്പര്‍ റൂമിലേക്ക് വിളിച്ച് വരുത്തി ലൈംഗിക ചുവയോടെ സംസാരിക്കുകയും തുടര്‍ന്ന് ബലപ്രയോഗം നടത്തുകയും ചെയ്തുവെന്നാണ് പരാതിയിലാണ് ജാമ്യം.

പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയായിരുന്ന കേസെടുത്തത്.പി.സി ജോര്‍ജ്ജിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട പ്രോസിക്യൂഷന്‍ പ്രതി മത സ്പര്‍ദ്ധയുണ്ടാക്കുന്ന പ്രസംഗം നടത്തിയ വ്യക്തിയാണെന്നും കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചയാളാണെന്നും വ്യക്തമാക്കി.

ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരിയെയും സാക്ഷികളെയും ഭീഷണിപ്പെടുത്തും. പുറത്തിറങ്ങിയാല്‍ പ്രകോപന പ്രസംഗങ്ങള്‍ നടത്തി ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.