
കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ പി.സി ജോര്‍ജിന് ശാരീരിക അസ്വസ്ഥത. ഇതോടെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഇന്നു തന്നെ ജോര്‍ജിനെ തിരുവനന്തപുരത്തേക്കെത്തിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. വൈദ്യ പരിശോധനക്ക് ഹാജരാക്കിയപ്പോഴാണ് രക്തസമ്മര്‍ദത്തില്‍ വ്യത്യാസം അനുഭവപ്പെട്ടത്. രക്തസമ്മര്‍ദത്തില്‍ വ്യത്യാസമുണ്ടെന്നും ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ജോര്‍ജ് ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.
വെണ്ണലയിലെയും തിരുവനന്തപുരത്തെയും വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് തിരുവനന്തപുരത്തേക്കു യാത്രതിരിച്ചത്. ഇതിനിടെയാണ് ശാരീരിക അസ്വസ്ഥതയെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി-ഫോര്‍ട്ട് പൊലിസുകളാണ് ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പി.സി ജോര്‍ജിനെ വൈദ്യ പരിശോധനക്ക് ഹാജരാക്കി. അതിന് ശേഷം ഫോര്‍ട്ട് പൊലിസിന് കൈമാറും. കൊച്ചിയില്‍ നിന്നുള്ള പൊലിസ് വാഹനത്തിലാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നത്. രാത്രി 8.30ക്ക് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുമെന്നായിരുന്നു സൂചന. എന്നാല്‍ വൈദ്യ പരിശോധനയിലെ ഫലത്തില്‍ ഡോക്ടര്‍മാരുടെ തീരുമാനമാണ് നിര്‍ണായകമാവുക.
അതേ സമയം പി.സി ജോര്‍ജ് ജാമ്യം റദ്ദാക്കിയതിനെതിരേ ഹൈക്കോടതിയിലേക്ക്. നാളെതന്നെ ജാമ്യാപേക്ഷയില്‍ വാദം കേള്ക്കുമെന്നാണറിയുന്നത്. രാവിലെ 9 മണിക്കുതന്നെ ഹരജിയില്‍ വാദം കേള്‍ക്കും.