2022 August 17 Wednesday
നല്ല മനുഷ്യന്‍ സ്‌നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും.       അരിസ്റ്റോട്ടില്‍

കേസിനു പിന്നില്‍ ഫാരിസ്‌ അബൂബക്കറും പിണറായി വിജയനും: ആരോപണവുമായി പി.സി ജോര്‍ജ്

തിരുവനന്തപുരം: തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്ന് ജനപക്ഷ നേതാവ് പി.സി ജോര്‍ജ്. പിണറായിക്കു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് മാഫിയാ തലവന്‍ ഫാരിസ് അബൂബക്കറാണ്. ഫാരിസ് അബൂബക്കര്‍ അമേരിക്കയില്‍ നടത്തിയ ഇടപാടുകളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട്.

ഫാരിസിന്റെ നിക്ഷേപങ്ങളില്‍ പിണറായി വിജയന് പങ്കുണ്ടെന്നും ആരോപിച്ച പി സി ജോര്‍ജ്, മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധം വിശദമായി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

വീണയുടെ കമ്പനിയുടെ സാമ്പത്തിക സ്രോതസും എക്‌സാലോജിക്കിന്റെ ഇടപാടുകള്‍ അന്വേഷിക്കണം. ഏറ്റവും വലിയ അഴിമതിക്കാരനാണ് പിണറായി. മുഖ്യമന്ത്രിയുടെ ഇടക്കിടക്കുള്ള അമേരിക്കന്‍ യാത്രയും പരിശോധിക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.