കൊച്ചി: തൃക്കാക്കരയിലേക്ക് പോകുമെന്ന് പറഞ്ഞതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടിസ് നല്‍കിയ പൊലിസിനെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ്. ലോകം മുഴുവന്‍ ഞായാറാഴ്ച ദിവസം അവധിയാണ്. ഈ ദിവസം ഹാജരാകാന്‍ പറയാന്‍ പൊലിസിനെന്ത് കാര്യം. പൊലിസ് തനിക്ക് നാല് നോട്ടിസാണ് അയച്ചത്.
ഒരു ഘട്ടത്തില്‍ ഹെലികോപ്റ്റര്‍ ബുക്കു ചെയ്തു പോകുന്നതിനെക്കുറിച്ചു പോലും ചിന്തിച്ചു. അതിനായി പൊലീസിനെ വിളിച്ചിട്ടു ഫോണെടുത്തില്ല. പിന്നെ മകന്‍ വിളിച്ചപ്പോള്‍ എടുത്ത് ആലോചിച്ചിട്ടു പറയാമെന്നു പറഞ്ഞു. ഇതുവരെയും പറഞ്ഞില്ല. ഇപ്പോഴും ആലോചിച്ചു കൊണ്ടിരിക്കുകയാണ്. വിവരം കെട്ടവന്‍മാര്‍ മനുഷ്യനെ കളിയാക്കുകയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
തനിക്ക് വരാന്‍ കഴിയില്ലെന്ന് വളരെ വ്യക്തമായി മറുപടി നല്‍കിയിട്ടുണ്ട്. ഒരു പാര്‍ട്ടിയുടെ ചെയര്‍മാനാണ് താന്‍. അന്നെങ്കിലും തൃക്കാക്കരയില്‍ പോയി സത്യം പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെന്ത് കാര്യം.
ഇത്ര വലിയ വിഷയം ഉന്നയിച്ച് പിണറായി എന്നെ ഭീകരമായി ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ രക്ഷിക്കാന്‍ വന്ന ഏക രാഷ്ട്രീയപാര്‍ട്ടി ബി.ജെ.പിയാണ്. സ്വാഭാവികമായി അവരോട് നന്ദിയില്ലെങ്കില്‍ താന്‍ മനുഷ്യനാണോയെന്നും പി.സി ജോര്‍ജ് ചോദിച്ചു.
Comments are closed for this post.