പേയ്‌മെന്റുകള്‍ കൂടുതല്‍ ഈസിയാകാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഫോണ്‍ പേ.ഇന്ത്യയുടെ ഡിജിറ്റല്‍ സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ചയിലേക്ക് പ്രധാന സംഭാവന ചെയ്യുന്ന മുന്‍നിര പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ഒന്നാണ് പേടിഎം. നിലവില്‍ യുപിഐ പേയ്‌മെന്റുകള്‍ വേഗത്തിലാക്കാന്‍ സഹായിക്കുന്ന പിന്‍ റീസന്റ് പേയ്‌മെന്റ്‌സ് എന്ന അപ്‌ഗ്രേഡഡ് ഫീച്ചറുമായി രംഗത്തെത്തിയിരിക്കുകയാണ് പേടിഎം.
പിന്‍ റീസന്റ് പേയ്‌മെന്റ്
യുപിഐ ആപ്പ് ആയ പേടിഎം വഴി പണം അയക്കുമ്പോള്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് പിന്‍ റീസന്റ് പേയ്‌മെന്റ് ഫീച്ചര്‍ ഉപയോഗിക്കാം. പുതിയ ഫീച്ചര്‍ പ്രകാരം നിങ്ങള്‍ക്ക് അത്യാവശ്യമുള്ള കോണ്ടാക്ടുകള്‍ പിന്‍ ചെയ്തിടാം. ഒരു പ്രത്യേക കോണ്ടാക്ടുകളിലേക്ക് പലപ്പോഴും പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന ആളുകള്‍ക്ക് പിന്‍ കോണ്ടാക്റ്റ് ഫീച്ചര്‍ ഏറെ പ്രയോജനപ്രദമായിരിക്കും. പേടിഎം ഉപയോക്താക്കള്‍ക്ക് മൊബൈല്‍ യുപിഐ പേയ്‌മെന്റുകള്‍ കൂടുതല്‍ സുഗമമാക്കുകയാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.
ഇങ്ങനെ അഞ്ച് കോണ്ടാക്ടുകളാണ് പിന്‍ ചെയ്തിടാന്‍ കഴിയുക. പിന്‍ ചെയ്ത പ്രൊഫൈല്‍ എല്ലായ്‌പ്പോഴും മുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ പേയ്‌മെന്റുകള്‍ വേഗത്തിലും അനായാസമായും നടത്താനാകും.
യുപിഐ പേയ്‌മെന്റുകള്‍ വേഗത്തിലാക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുക എന്നതാണ് ‘പിന്‍ കോണ്ടാക്റ്റ്’ സൗകര്യത്തിന്റെ ലക്ഷ്യമെന്ന് കമ്പനി വക്താവ് പറഞ്ഞു
ഈ ഫീച്ചര്‍ ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഫോണില്‍ പേടിഎം ആപ്ലിക്കേഷന്റെ ഏറ്റവും പുതിയ പതിപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണം എന്നത് നിര്‍ബന്ധമാണ്.. അതിനാല്‍ പ്ലേ സ്റ്റോറില്‍നിന്നും ആദ്യം നിങ്ങളുടെ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം.അപ്‌ഡേറ്റ് ചെയ്തുകഴിഞ്ഞാല്‍, യുപിഐ മണി ട്രാന്‍സ്ഫറില്‍ ടു മൊബൈല്‍ ഓര്‍ കോണ്‍ടാക്ട് തെരഞ്ഞടുക്കാം. തുടര്‍ന്ന് കോണ്‍ടാക്ുകള്‍ തെരഞ്ഞെടുത്ത് പിന്‍ ചെയ്യാം.
Comments are closed for this post.