തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശുപത്രികളില്‍ സുരക്ഷ ശക്തമാക്കുമെന്നും അവര്‍ പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ മര്‍ദിച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് മര്‍ദിച്ചത്. രോഗി മരിച്ച വിവരം ബന്ധുക്കളെ അറിയിച്ച വനിതാ ഡോക്ടറെ രോഗിയുടെ ഭര്‍ത്താവ് ചവിട്ടി വീഴ്ത്തുകയായിരുന്നു.
ന്യൂറോ ഐ.സി.യുവില്‍ ചികിത്സയിലിരക്കെയാണ് രോഗി മരിച്ചത്.ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും കാര്യമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
Comments are closed for this post.