ഇടുക്കി: രാജാക്കാട് കളത്രക്കുഴിയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് രോഗി മരിച്ചു.വട്ടപ്പാറ ചെമ്പുഴയില്‍ അന്നമ്മ പത്രോസാണ് (80) മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് വരുന്നതിനിടെ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.
പത്തടി താഴ്ചയിലുള്ള തോട്ടിലേക്കാണ് മറിഞ്ഞത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments are closed for this post.