2024 March 02 Saturday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

9ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ ഓട്ടോ കേടായി; നാലു പേര്‍ പിടിയില്‍

9ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ ഓട്ടോ കേടായി; നാലു പേര്‍ പിടിയില്‍

പത്തനംതിട്ട: കൊടുമണ്ണില്‍ ഒന്‍പതാം ക്ലാസുകാരിയെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കേസില്‍ നാലുപേര്‍ പിടിയില്‍. വിദ്യാര്‍ഥിനിയുമായി അടുപ്പമുണ്ടായിരുന്ന ഇലവുംതിട്ട സ്വദേശി അരുണിനെയും ഇയാളുടെ സുഹൃത്തുക്കളായ ബിജു, അജി ശശി, അഭിഷേക് എന്നിവരെയുമാണ് പൊലിസ് പിടികൂടിയത്.

പെണ്‍കുട്ടിയുമായി പോകുന്നതിനിടെ ഇലന്തൂരില്‍ വച്ച് ഇവര്‍ സഞ്ചരിച്ച ഓട്ടോ കേടാവുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിപ്രകാരം അന്വേഷണം തുടങ്ങിയ പൊലിസ് വഴിയരികില്‍ ഓട്ടോ കണ്ടു നടത്തിയ പരിശോധനയിലാണ് നാലുപേര്‍ പിടിയിലായത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.