2024 February 22 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

പ്രവാസികൾ ശ്രദ്ധിക്കുക: ജിദ്ദ വിമാനത്താവളത്തിൽ നാല് മണിക്കൂർ മുൻപെങ്കിലും എത്തണം

ജിദ്ദ: സഊദിയിലെ ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ നാല് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. റമദാനിലും മറ്റുമായി സഊദിയിൽ എത്തിയ തീർഥാടകരുടെ മടക്ക യാത്രാ തിരക്ക് അനുഭവപ്പെടുന്നതിനാലാണ് ജിദ്ദ വിമാനത്താവളത്തിൽ നേരത്തെ എത്തണമെന്ന് നിർദേശം നൽകിയത്. യാത്രാ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് നേരത്തെ ഏതാണ് നിർദേശം നൽകിയത്.

വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപാണ് വിമാനത്താവളത്തിൽ എത്തേണ്ടത്. എന്നാൽ വളരെ നേരത്തെ എത്തേണ്ടതില്ല. നേരത്തെ എത്തുന്നവർ ആറ് മണിക്കൂർ മുൻപ് എത്തരുതെന്നും വിമാനത്താവള അധികൃതർ നിർദേശിക്കുന്നു.

ജിദ്ദ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം വഴി യാത്രചെയ്യുന്നവർ മതിയായ രേഖകൾ കയ്യിൽ തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്തണം. യാത്ര ചെയ്യുന്ന സെക്ടറിലേക്കുള്ള വിമാന ടിക്കറ്റ്, കാലാവധിയുള്ള പാസ്പോർട്ട് എന്നിവയും കയ്യിലുണ്ടാകണം. തിരക്കുള്ളതിനാൽ ഇവ കയ്യിൽ കരുതിയില്ലെങ്കിൽ സമയ നഷ്ടം ഉണ്ടാകാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.