മുംബൈ: മുംബൈയില്‍ നിന്നു കോഴിക്കോട്ടേക്കു വൈകിട്ട് പുറപ്പെടേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടില്ല. യാത്രക്കാര്‍ മുംബൈ വിമാനത്താവളത്തില്‍ ദുരിതത്തിലായി. വൈകിട്ടു നാലേകാലിനു പുറപ്പെടേണ്ട എയര്‍ ഇന്ത്യ എഐ 0581 വിമാനത്തില്‍ യാത്ര ചെയ്യാനായി 150ലേറെ യാത്രക്കാരാണു വിമാനത്താവളത്തില്‍ എത്തിയത്. അതിരാവിലെ അഞ്ചുമണിക്കു വിമാനത്തില്‍! മുംബൈയില്‍ വന്നിറങ്ങി കോഴിക്കോട്ടേക്കുള്ള കണക്ഷന്‍ വിമാനത്തിനായി കാത്തിരുന്നവരും വയോധികരും കുഞ്ഞുങ്ങളും യാത്രക്കാരിലുണ്ട്.
പൈലറ്റ് ഉറങ്ങിപ്പോയതുകൊണ്ടാണു വിമാനം വൈകുന്നതെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചതെന്നു യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ പിന്നീടു വിമാനത്തിന്റെ സാങ്കേതിക തകരാറാണ് സമയം വൈകുന്നതിനു കാരണമെന്നും അറിയിച്ചു. ആറു മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതായതോടെ യാത്രക്കാര്‍ പരാതിയുമായി രംഗത്തെത്തി. ഇതോടെ ജീവനക്കാര്‍ സുരക്ഷാസേനയെ വിളിച്ചതായും യാത്രക്കാര്‍ പറഞ്ഞു.
Content Highlights:passengers are trapped in mumbai airport
Comments are closed for this post.