
കൊച്ചി: മെട്രോ സര്‍വിസ് മഹാരാജാസ് കോളജ് വരെ നീട്ടുന്നതിനാല്‍ സമയക്രമത്തില്‍ മാറ്റം വരുത്തി കൊച്ചി മെട്രോ.
ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ രാവിലെ ആറുമണിക്കു പുറപ്പെടുന്നതിനു പകരം എട്ടുമണിക്കാകും സര്‍വിസ് തുടങ്ങുക.
അണ്ടര്‍ -17 ഫിഫ ലോകകപ്പ് തുടങ്ങുന്നതിന്റെ മുന്നോടിയായി മെട്രോ മഹാരാജാസ് വരെ നീട്ടുന്ന ജോലി പുരോഗമിക്കുകയാണ്. ഒക്ടോബര്‍ ആദ്യവാരത്തിലാണ് ലോകകപ്പ് തുടങ്ങുന്നത്. അതിനു മുന്നോടിയായി സര്‍വിസ് കമ്മിഷന് ചെയ്യാനാണ് കെഎംആര്‍എല്ലിന്റെ തീരുമാനം.