തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും കോവളം മുന്‍ എം.എല്‍.എയുമായ ജോര്‍ജ് മേഴ്സിയര്‍(68)അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗമാണ്.
രണ്ട് തവണ കോവളത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയിട്ടുണ്ട്. 1991 ലാണ് ആദ്യമായി വിജയിച്ചത്. രണ്ടുതവണയും നീലലോഹിതദാസന്‍ നാടാരെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. 2011ല്‍ മത്സരിച്ചെങ്കിലും ജനതാദള്‍ സെക്യുലര്‍ സ്ഥാനാര്‍ഥി ജമീല പ്രകാശത്തോട് പരാജയപ്പെട്ടു.
Comments are closed for this post.