2024 February 21 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഓടുന്ന ബസ്സില്‍ ‘പാര്‍ട്ടി’ നടത്തി ആഘോഷിക്കാം; സംഭവം ഈ ഇന്ത്യന്‍ സംസ്ഥാനത്ത്

ബസ് എന്നത് ഇന്ത്യ പോലെയുള്ള വികസ്വര രാഷ്ട്രങ്ങളില്‍ കൂടുതല്‍ പേരും യാത്രക്കായി തെരെഞ്ഞെടുക്കുന്ന മാര്‍ഗമാണ്. ലക്ഷണക്കിനാളുകള്‍ ദിവസേന ബസുകളെ ഇന്ത്യയില്‍ യാത്രാ സൗകര്യത്തിനായി ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ വെറുതെ യാത്രകള്‍ നടത്താന്‍ മാത്രമല്ല, ബര്‍ത്ത് ഡേ പാര്‍ട്ടികള്‍, സുഹൃത്തുക്കളുമായുള്ള കൂടിച്ചേരല്‍ തുടങ്ങിയവ ബസ്സിനുള്ളില്‍ വെച്ച് ആഘോഷപൂര്‍വ്വം നടത്തുകയാണ് രാജസ്ഥാനിലെ മേവാര ട്രാവല്‍സ്.

മൊബൈല്‍ പാര്‍ട്ടി ബസ് എന്ന കണ്‍സെപ്റ്റാണ് മേവാര ട്രാവല്‍സ് അവതരിപ്പിച്ചിരിക്കുന്നത്.താല്‍പ്പര്യമുള്ള ആളുകള്‍ക്ക് ആഘോഷങ്ങള്‍ക്ക് കൊണ്ടുപോകാന്‍ ‘പബ്’ ശൈലിയിലുള്ള സ്വകാര്യ ആഡംബര ബസ് ബുക്ക് ചെയ്യാം. ഇത്തരത്തിലുള്ള ബസുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് സൈറ്റില്‍ ഒരു പബ് സജ്ജീകരണം നടത്താമെന്ന് മാത്രമല്ല ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഈ ബസില്‍ പാര്‍ട്ടികള്‍ ആസ്വദിക്കാമെന്ന് മേവാര ട്രാവല്‍സ് പറയുന്നു.

ഈ ലക്ഷ്വറി ബസിനകത്ത് നിരവധി കംഫര്‍ട്ട് ഫീച്ചറുകള്‍ കാണാം. ലോഞ്ച് മാതൃകയിലുള്ള സീറ്റുകള്‍, സോഫ, കട്ടിലുകള്‍, ഡാന്‍സ് ഫേ്‌ലാര്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു. ബസിനുള്ളിലെ താപനില ആവശ്യാനുസരണം ക്രമീകരിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റവും ഇതിന് ലഭിക്കുന്നു. പാര്‍ട്ടികള്‍ ലൈറ്റിന്റെയും മ്യൂസിക്കിന്റെയും കൂടി ആഘോഷമാണ്. അതുകൊണ്ട് പാര്‍ട്ടിഓണ്‍വീല്‍ ബസില്‍ കസ്റ്റം ലൈറ്റിംഗ്, മ്യൂസിക് സിസ്റ്റം, എല്‍ഇഡി ടെലിവിഷന്‍ എന്നിവയും ഒരുക്കിയിരിക്കുന്നു.

   

മേവാര ട്രാവല്‍സിന്റെ ഈ സ്‌പെഷ്യല്‍ ബസില്‍ ഡ്രസിംഗ് റൂം അറ്റാച്ച്ഡ് വാഷ്‌റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. മാത്രമല്ല ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ ഭക്ഷണം റെഡിയാക്കാന്‍ ഒരു കൊച്ചു അടുക്കള പോലും ഇതിനകത്തുണ്ട്. 15 മുതല്‍ 23 വരെ ആളുകള്‍ക്ക് ഈ ബസുകളില്‍ സുഖമായി യാത്ര ചെയ്യാം.കേരളത്തില്‍ വാഹന ഗതാഗത വകുപ്പ് വാഹനങ്ങളില്‍ ലേസര്‍ ഷോയും സൗണ്ട് സിസ്റ്റവുമൊന്നും അനുവദിക്കാത്തപ്പോഴാണ് രാജസ്ഥാനില്‍ ഇത്തരം ഉദാര സമീപനങ്ങള്‍ എന്നാണ് വിശയവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിക്കുന്നത്.

Content Highlights:party wheels concept launched in rajasthan


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.